Youth league Leader P K Firos Against RSS
പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ വേദിയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഇതൊരു രോഗമാണ്. നിങ്ങള്‍ ട്രോളുണ്ടാക്കിയത് കൊണ്ടോ ആ സ്ത്രീയെ ആക്ഷേപിച്ചത് കൊണ്ടോ ഈ രോഗം മാറാന്‍ പോവുന്നില്ലെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.